നാട്ടില്‍ നഴ്‌സ് ജോലി, വയനാട്ടിലെത്തിയാല്‍ ‘ഡോക്ടര്‍’; പേരാമ്പ്ര മുതുകാട് സ്വദേശി വയനാട് പോലീസിന്റെ പിടിയില്‍


പേരാമ്പ്ര: വ്യാജ ഡോക്ടർ ചമഞ്ഞ മുതുകാട് സ്വദേശി വയനാട് പോലീസിന്റെ പിടിയിൽ. മൂലയിൽ ജോബിൻ ആണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്‌. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു പരിശോധന നടത്തിയ ഇയാളെ പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്നും ഇന്ന് പോലീസ് പിടികൂടുകയായിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിത്സിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

അമ്പലവയൽ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ കഴിയുകയായിരുന്ന ജോബിനെ പിടികൂടിയത്. പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലും നിരവധി സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്‌സ്‌ ആയി ജോലി ചെയ്തിട്ടുണ്ട്.