നടന്‍ നന്തി പ്രകാശിന് ആദരവുമായി മുന്നേറ്റം സാംസ്‌കാരിക വേദി


കൊയിലാണ്ടി: 2020-ലെ സംസ്ഥാനത്തെ ഏറ്റവും നല്ല നടനുള്ള സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ നാടക നടന്‍ നന്തി പ്രകാശിനെ മുന്നേറ്റം കലാസാംസ്‌കാരിക വേദി ആദരിച്ചു.

ചടങ്ങ് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. രജുല മുഖ്യാധിഥി രജുല ടി.എം ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സുധാകരന്‍ കസ്തൂരി സ്വാഗതം പറഞ്ഞു. മൂന്നാം വാര്‍ഡ് മെമ്പര്‍ വി.കെ.രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. സജി കുമാര്‍ രയരോത്ത്, മിനി.ടി.വി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ചടങ്ങില്‍ശ്രീനിവാസന്‍ കുനിയില്‍ നന്തി രേഖപ്പെടുത്തി.