കർഷകരും പഞ്ചായത്തും ഒത്തുചേർന്നു; മുചുകുന്നിൽ ഇത് കൊയ്ത്തുത്സവം


മുചുകുന്ന്: മുചുകുന്ന് ഇത് കൊയ്ത്തുത്സവത്തിന്റെ നാളുകളാണ്. കർഷകരുടെ കാർഷിക കൂട്ടായ്മയോടൊപ്പം പഞ്ചായത്തു കൂടി ഒത്തുചേർന്നപ്പോൾ വയലുകളിലെലെങ്ങും സ്വർണ്ണം വിരിഞ്ഞു. മാനോളിത്താഴെ പാടശേഖരത്തിലാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും മൂടാടി കൃഷിഭവൻ്റെയും സഹകരണത്തോടു കൂടി നടത്തിയ പുഞ്ചക്കൃഷി (രക്തശാലി) കൊയ്ത്ത് നടത്തിയത്. കൊയ്ത്ത് ഉൽസവം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ ഉത്ഘാടനം നിർവ്വഹിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ബാബുരാജ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് .സി.കെ. ശ്രീകുമാർ അദ്ധ്യക്ഷ്യവും വഹിച്ചു. ചടങ്ങിൽ കാർഷിക മേഘലയിലെ സമഗ്ര സംഭാവനക്ക് സജീന്ദ്രൻ തെക്കേടത്തിന് സ്നേഹാദരം നൽകി. മുതിർന്ന കർഷക തൊഴിലാളികളെയും കർഷകരെയും പൊന്നാട അണിയിച്ചു ആദരിച്ചു.

കൃഷി അസിസ്റ്റൻറ് ഡയരക്ടർ ദിലീപ് കുമാർ പദ്ധതി വിശദീകരണo നടത്തി. ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ ബ്ലോക്ക് മെമ്പർ ചൈത്ര വിജയൻ ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഖില, പപ്പൻ മൂടാടി, കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർരാജീവൻ, നൗഷാദ് കെ.വി, അൻവർ സാദത്ത്, ശ്രീജിത്ത്, സന്തോഷ് കുമ്മൽ, മരക്കാട്ട് ശ്രീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ അഡ്വ.ഷഹീർ സ്വഗതവും കർഷകർ കാർഷിക കൂട്ടായ്മ കൺവീനർ റഷീദ് ഇടത്തിൽ നന്ദിയും പറഞ്ഞു.