മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ വലിയ വട്ടളം ഗുരുതി മാര്‍ച്ച് 30ന്


കൊയിലാണ്ടി: മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ വലിയ വട്ടളം ഗുരുതി നടക്കും. കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് മാര്‍ച്ച് 30ന് വൈകിട്ടാണ് രൗദ്ര ഭാവത്തിലുളള വലിയ വട്ടളം ഗുരുതി തര്‍പ്പണം നടക്കുക. വിശേഷാല്‍ പൂജകള്‍ക്ക് നീലിമന പരമേശ്വരന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.

ഗുരുതി തര്‍പ്പണത്തോടൊപ്പം ലളിതാ സഹസ്രനാമം, രാത്രി 11 മണിക്ക് ശക്തി പൂജ,അരിങ്ങാട് എറിയല്‍ എന്നിവയും ഉണ്ടാവും. മുപ്പത്തിയൊന്നാം തീയ്യതി കൗളാചാര സമ്പ്രദായത്തില്‍ ശക്തി പൂജ നടത്തി അരീക്കണ്ടി ക്ഷേത്ര യോഗക്കാര്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടും. കൊടുങ്ങല്ലൂര്‍ തമ്പുരാനില്‍ നിന്ന് പുടവ വാങ്ങിയതിന് ശേഷം തിരികെ പോരും.