എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയെ ഇനി ഇവർ നയിക്കും
പേരാമ്പ്ര: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ് കൗൺസിൽ യോഗം പേരാമ്പ്രയിൽ ചേർന്നു. മൂസ കോത്തമ്പ്ര യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി എം.കെ ഫസലുറഹ്മാൻ, ജനറല്‍ സെക്രട്ടറിയായി അൻസിൽ കീഴരിയൂർ, ട്രഷററായി ആഷിഖ് പുല്ല്യോട്ട് എന്നിവരെയും എം.പി ശുഐബ്, സൽമാൻ വാല്യക്കോട്, മിക്ദാദ് പുറവൂർ (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് ഷാ, നിസാം പന്തിരിക്കര, ബാസിത്ത് എടവരാട് (ജോയിന്റ് സെക്രട്ടറിമാർ) ആയും നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.
പി.കെ ഖാസിം റിട്ടേർണിംങ് ഓഫിസറായി സംബന്ധിച്ചു. ദിൽഷാദ് കുന്നിക്കൽ അധ്യക്ഷനായി. എം.കെ ഫസലുറഹ്മാൻ സ്വാഗതവും സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
അജ്മൽ കൂനഞ്ചേരി, നിയാസ് കക്കാട്, റിസ്റാന ഷിറിൻ, ഫൈസൽ കടിയങ്ങാട്, അൻസിൽ കീഴരിയൂർ, ആഷിഖ് പുല്ല്യോട്ട്, എം.പി ഷുഐബ്, സൽമാൻ വാല്യക്കോട്, മിക്ദാദ് പുറവൂർ, മുഹമ്മദ് ഷാ, നിസാം പന്തിരിക്കര, ബാസിത്ത് എടവരാട് സംസാരിച്ചു.