ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു, ആളുകള്‍ ഓടി രക്ഷപ്പെട്ടു; കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ തീ വീണ്ടും ആളിക്കത്തുന്നു


കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ തീപിടുത്തത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിലവില്‍ തീ വീണ്ടും ആളിക്കത്തുന്നതായാണ് വിവരം. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്. ടെക്‌സ്‌റ്റൈല്‍സിന്റെ ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. തുടര്‍ന്ന് മറ്റ് കടകളിലേക്കും തീ വ്യാപിക്കുകയായിരുന്നു.

സംഭവസമയത്ത് കട തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. മാത്രമല്ല നിരവധിയാളുകളും കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിയിലേക്കും തീ മുഴുവനായും പടര്‍ന്നിരുന്നു. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു. അഗ്നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച് സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്.

കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്‌. മാത്രമല്ല ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസുകള്‍ പെട്ടെന്ന് തന്നെ സുരക്ഷിത ഇടങ്ങിളേക്ക് മാറ്റി. അതേസമയം ബസ്‌സ്റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.

Description: More details emerge on the fire at the new bus stand in Kozhikode