‘പുതിയ കാലത്ത് യുവ സമൂഹത്തിന്റെ വിണ്ടെടുപ്പ് അനിവാര്യം’; മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനത്തില്‍ അണിനിരന്നത് നൂറുക്കണക്കിന് പേര്‍


നന്തി ബസാർ: പുതിയ കാലത്ത് യുവ സമൂഹത്തിന്റെ വിണ്ടെടുപ്പ് അനിവാര്യമാണെന്നും തിന്മ നിറഞ്ഞ കാലത്ത് നന്മയുടെ കാവലാളായി യുവാക്കൾ മാറണമെന്നും മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ. വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ മൂടാടി മര്‍ഹൂം എം.ചേക്കൂട്ടി ഹാജി നഗറില്‍ സംഘടിപ്പിച്ച മുസ്ലീം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പള്ളിവാതുക്കലിൽ നിന്ന് ആരംഭിച്ച യുവജന റാലിയില്‍ നിരവധി പേര്‍ അണി നിരന്നു. സി.കെ അബൂബക്കർ പതാക ഉയർത്തി.

മിസ്ഹബ് കിഴരിയൂർ, അൻവർ ഫൈസി, സമദ് പൂക്കാട്, വി.പി ഇബ്രാഹിം കുട്ടി, ഒ.കെ കാസിം, എടത്തിൽ റഷീദ്, കെ.കെ റിയാസ്, ഫാസിൽ നടേരി, മുതുകുനി മുഹമ്മദലി, സിറാജ് തയ്യിൽ, പി.കെ ഹുസൈൻ ഹാജി, റഫീഖ് ഇയ്യത്ത്കുനി, യു.വി മാധവൻ, പി റഷീദ, ഇൻഷിദ, സിഫാദ് ഇല്ലത്ത് എന്നിവര്‍ സംസാരിച്ചു. ഫൈസൽ മുചുകുന്ന് നന്ദിയും പറഞ്ഞു.