ചിരകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; ചക്കിട്ടപാറ സ്പോർട്സ് കോംപ്ലക്സിനായുള്ള സ്ഥലം സന്ദർശിച്ച് ടി.പി.രാമകൃഷ്ണൻ എം.എൽ.എ


ചക്കിട്ടപാറ: ചക്കിട്ടപാറയിലെ സ്പോർട്സ് കോംപ്ലക്സ് സ്ഥലം ഏറ്റെടുക്കുന്നതിനായി സംസ്ഥാന സർക്കാർ അനുവദിച്ച 5 കോടി രൂപ ചിലവഴിച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി എം.എൽ.എ ടി.പി.രാമകൃഷ്ണൻ നിലവിലെ സ്റ്റേഡിയം സന്ദർശിച്ചു.
സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായിക താരങ്ങൾ, പരിശീലകർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ നേരിട്ട് കണ്ട് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടുകയും ചെയ്തു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സുനിൽ, ഇ.എം ശ്രീജിത്ത്‌, കാപ്പുകാട്ടിൽ ബേബി, ഇ.എസ്‌ ജെയ്ംസ്‌, വി.വി കുഞ്ഞിക്കണ്ണൻ, കെ.എം പീറ്റർ എന്നിവർ സംസാരിച്ചു.