പതിമൂന്നുകാരിയെ പീഢനത്തിനിരയാക്കി; ചേനോളിയിൽ വാടകക്ക് താമസിക്കുന്ന മിമിക്രി കലാകാരൻ പോക്സോ കേസിൽ അറസ്റ്റിൽ


പേരാമ്പ്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് താഴ ഷൈജു (41) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.

സ്കൂൾ അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് പതിമൂന്നുകാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായത്. പഠനത്തിൽ താല്പര്യമില്ലാതെ ആയതിനെ തുടർന്ന് സ്കൂൾ ടീച്ചർ ചോദിച്ചപ്പോളാണ് കുട്ടി പീഢന വിവരം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.

കൊയിലാണ്ടിയിൽ മിമിക്രി പഠിപ്പിക്കാൻ എത്താറുള്ളയാളായിരുന്നു പ്രതി. കൊയിലാണ്ടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ്ബ് ജയിലിൽ റിമാന്റ് ചെയ്തു.

Summary: middle aged man arrested in pocso case at perambra