മേപ്പയ്യൂരിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ.കെ.രാഘവന് ജന്മനാട്ടിൽ സ്മാരകമുയരും; സ്മാരക നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു


മേപ്പയ്യൂർ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ.കെ.രാഘവന് ജന്മനാട്ടിൽ സ്മാരക നിലയം ഉയരും. സ്മാരക നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിനാവശ്യമായ തുക കെ.കെ.രാഘവന്റെ ഭാര്യ കല്യാണി മക്കൾ നിർമ്മല കെ.കെ.സുനിൽ കുമാർ, കെ.കെ.അനിൽകുമാർ, ബീന കെ.കെ എന്നിവർ ചേർന്ന് ലോക്കൽ സെക്രട്ടറി പി.പി.രാധാകൃഷ്ണനെ ഏല്പിച്ചു.

കെ.കുഞ്ഞിരാമൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. പാർട്ടി ഏരിയാ കമ്മറ്റി അംഗങ്ങളായ കെ.ടി.രാജൻ, പി.പ്രസന്ന, കെ.രാജീവൻ എന്നിവർ പ്രസംഗിച്ചു. പി.സി.അനീഷ് സ്വാഗതവും എൻ.സുധാകരൻ നന്ദിയും പറഞ്ഞു. കെട്ടിട നിർമ്മാണ കമ്മിറ്റി ഭാരവാഹികളായി എൻ.കെ.സത്യൻ (പ്രസിഡന്റ്), പി.സി.അനീഷ്‌ (സെക്രട്ടറി), എൻ.സുധാകരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.