1700-ൽ പരം ഒഴിവുകൾ, മൾട്ടിനാഷണൽ കമ്പനികളിലേക്ക് ഉൾപ്പടെ അവസരം; കോഴിക്കോട് മെ​ഗാ ജോബ് ഫെയർ, വിശദാംശങ്ങൾ


കോഴിക്കോട്: നൂറിലേറെ മികച്ച തൊഴിൽ അവസരങ്ങളുമായി കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഐ.സി.എ കാലിക്കറ്റും സംയുക്തമായി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24-ന് വെസ്റ്റ്ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ 10 മുതൽ ആരംഭിക്കുന്ന മെഗാ തൊഴിൽ മേളയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

മികച്ച മൾട്ടിനാഷണൽ കമ്പനികളിലേക്ക് ബാക്ക് ഓഫീസ് അസോസിയേറ്റ്, ഫിനാൻസ് അസോസിയേറ്റ്, ഓഫീസ് സ്റ്റാഫ്, മാനേജ്മെന്റ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെലികോളർ, അസിസ്റ്റന്റ് മാനേജർ, ഹോസ്പിറ്റാലിറ്റി സ്റ്റാഫ്, ടീം ലീഡർ, ഇംബോൺഡ് സെയിൽസ്, മാനേജർ, സെയിൽസ് & മാർക്കറ്റിംഗ്, ഓഫീസ് എക്സിക്യൂട്ടീവ്, എസ്.എ.പി എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, കാഷ്യർ, ഹാർഡ് വെയർ സ്റ്റാഫ്, മെക്കാനിക്സ്, ഡെപ്യൂട്ടി ബ്രാഞ്ച് ഹെഡ്, അഡ്വൈസർ, പെയിന്റർ, ടിങ്കർ, മെക്കാനിക്ക് (ഓട്ടോമൊബൈൽ), ഓപ്പറേഷണൽ എക്സിക്യൂട്ടീവ്, ബില്ലിംഗ് എക്സിക്യുട്ടീവ്, ഫാഷൻ ഡിസൈനർ, എച്ച്.ആർ ട്രെയിനി, സൈറ്റ് എഞ്ചിനീയർ, ട്രെയിനിംഗ് എഞ്ചിനിയർ, പ്രോജക്ട് എഞ്ചിനീയർ എന്നീ തസ്തികകളിലായി 1700 ൽ പരം ഒഴിവുകളിലേക്കാണ് ജോബ് ഫെയർ നടക്കുന്നത്.

പ്ലസ് ടു, ബിരുദം, ബി.കോം. എം.ബി.എ. ഫാഷൻ ഡിസൈനിംഗ്, ബി.ടെക് യോഗ്യതയുളളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷനായി ലിങ്കും ജോലിയുടെ അനുബന്ധ വിവരങ്ങളും ലഭിക്കുന്നതിന് വാട്സ്അപ് മുഖാന്തിരം ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾക്ക് 0495 2370176.

Summary: Mega Job Fair at kozhikode