ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; എത്തിയത് ആയുധധാരികളായ ആറംഗ സംഘം


 

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പഞ്ചായത്തിലെ മുതുകാട് മേഖലയിലാണ് വീണ്ടും മാവോയിസ്റ്റ് സംഘമെത്തിയത്. ആയുധധാരികളായ ആറംഗ സംഘം വീടുകളിലെത്തി അരി പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍ വാങ്ങി മടങ്ങിയതായാണ് ലഭിക്കുന്ന വിവരം.

മാര്‍ച്ച് ഏഴിന് വൈകുന്നേരം ആറരയോടെ നെല്ലിമല മാത്യു ആഗസ്തി, പുതുശ്ശേരി രതീഷ് അഞ്ചാനിക്കല്‍ എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. ഇന്നലെ പുലര്‍ച്ച വീണ്ടും മാവോയിസ്റ്റ് സംഘം എത്തിയതായി നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഭയത്തിലാണ്.

 

മാസങ്ങള്‍ക്ക മുമ്പ് പേരാമ്പ്ര എസ്റ്റേറ്റിലും ചക്കിട്ടപാറയിലും മാവോയിസ്റ്റുകളെത്തിയിരുന്നു. എസ്‌റ്റേറ്റിന് സമീപത്ത് പോസ്റ്ററുകള്‍ പതിപ്പിച്ചാണ് ഇവര്‍ മടങ്ങിയത്. കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിരെ വധഭീഷണിയും ഇവര്‍ മുഴക്കിയിരുന്നു. ഇതിന് സമീപമാണ് വിണ്ടും മോവിയസിറ്റുകളെത്തിയത്.

തുടര്‍ച്ചയായി മാവോയിസ്റ്റുകള്‍ എത്തിയിട്ടും പോലിസ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൂടൂതല്‍ സേനയെ നിയോഗിച്ച് പോലീസ് നിരീക്ഷണം ശ്ക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.