കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന മാരാമുറ്റം തെരുവിൽ എളമക്കണ്ടി ഇ.കെ.രവി അന്തരിച്ചു


കൊയിലാണ്ടി: മാരാമുറ്റം തെരുവിൽ എളമക്കണ്ടി ഇ.കെ.രവി അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. പരേതരായ എ.കെ.ഗോപാലന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: സജിത (ഡയറക്ടർ, പന്തലായനി നെയ്ത്ത് സഹകരണ സംഘം).

മക്കൾ: പരേതനായ അർജുൻ, ഡോ. അഞ്ജുഷ.

മരുമക്കൾ: സംഗീത (കോട്ടയ്ക്കൽ), ജിതിൻ (പഞ്ചാബ് നാഷണൽ ബാങ്ക്, മുംബൈ).

സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാജൻ, ചന്ദ്രൻ, ശിവദാസൻ, രാജി.

സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.