മന്തി കഴിച്ച എട്ട് പേര്‍ക്ക് ഭക്ഷ്യവിഷബാധ; മലപ്പുറത്ത് ഹോട്ടല്‍ അടപ്പിച്ചു


മലപ്പുറം: വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്നാണ് നടപടി.

വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ആശുപത്രി വിട്ടു. പരിശോധനയില്‍ മന്തിയിലെ കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് വ്യക്തമായതായി അരോഗ്യ വകുപ്പു അറിയിച്ചു.