മുറിക്കുന്നതിനിടെ തെങ്ങ് തലയില്‍ വീണ് തൊഴിലാളി മരിച്ചു; മരിച്ചത് നാദാപുരം കക്കംവെള്ളി സ്വദേശി


കോഴിക്കോട്: നാദാപുരത്ത് തെങ്ങ് തലയില്‍ വീണ് തൊഴിലാളി മരിച്ചു. കക്കംവെള്ളി സ്വദേശി മാരാംവീട്ടില്‍ മനോജന്‍ (48) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ പുറമേരിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തെങ്ങ് മുറിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.

ഭാര്യ: ഷൈബ. മക്കള്‍:അമയ, അനുസ്മൃതി.