പൊയില്‍കാവില്‍ ലോറിയുടെ പഞ്ചര്‍ പരിശോധിക്കുന്നതിനിടെ മറ്റൊരു വണ്ടിയിടിച്ചു; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


 

കൊയിലാണ്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി മരിച്ചു. ഇടുക്കി മാങ്കുളം (ആനക്കുളം) പനക്കല്‍ പ്രിന്‍സ് (35) ആണ് മരിച്ചത്. പൊയില്‍ക്കാവില്‍ വെച്ച് ലോറി പഞ്ചറായത് പരിശോധിക്കവെ മറ്റൊരു വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കൊച്ചിയില്‍ നിന്നും വന്ന കെ.എല്‍43 സി. 8982 നമ്പര്‍ ലോറി പഞ്ചറായതിനെ തുടര്‍ന്ന് പൊയില്‍ക്കാവില്‍ ലോറി നിര്‍ത്തി പരിശോധിക്കവെ കോഴിക്കോട് നിന്നും വന്ന വാഹനം പ്രിന്‍സിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.

പൗലോസിന്റെയും പെണ്ണമ്മയുടെയും മകനാണ്. ഭാര്യ. നീതു, മക്കള്‍: വിയാന്നി പ്രിന്‍സ്, പിയാലി പ്രിന്‍സ്.