ട്യൂഷന് പോകുകയായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി, വിവരം ആരോടും പറയരുതെന്ന് ഭീഷണി; മാവൂരില്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍


മാവൂര്‍: ട്യൂഷന് പോകുകയായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ബനാറസ് ബസിലെ കണ്ടക്ടര്‍ കല്‍പ്പള്ളി സ്വദേശി പുന്നോത്ത് മുഹമ്മദ് സിനാനെ (22)യാണ് മാവൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

ഇയാളുടെ പ്രവൃത്തിയെ എതിര്‍ത്ത കുട്ടിയോട് ആരോടും പറയരുതെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പ്രതിയെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. എസ്.ഐ. മഹേഷ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍ നിഗില എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.