മാവൂരില്‍ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച നാല്‍പ്പത്തിമൂന്നുകാരന്‍ അറസ്റ്റില്‍


കോഴിക്കോട്: മാവൂരില്‍ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴൂര്‍ ഇരട്ടക്കണ്ടിയില്‍ അഷ്‌കര്‍ (സുധീന്ദ്രന്‍, 43) ആണ് അറസ്റ്റിലായത്. മാവൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സി.ഐ കെ.വിനോദന്‍, എസ്.ഐ വേണുഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്, ബിജുഷ, നിഗില, ഷറഫലി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഷ്‌കറിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Summery: 43-year-old man held for sexually abusing six-year-old at Mavoor, Kozhikode.