കൂമുള്ളി തെക്കേടത്ത് മാധവന്‍ നമ്പ്യാര്‍ അന്തരിച്ചു


അത്തോളി: കൂമുള്ളി തെക്കേടത്ത് മാധവന്‍ നമ്പ്യാര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. സി.പി.എം മുന്‍ അത്തോളി ലോക്കല്‍ കമ്മിറ്റിയംഗം, കര്‍ഷക സംഘം ബാലുശ്ശേരി ഏരിയ കമ്മിറ്റിയംഗം, അത്തോളി സഹകരണ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗം, അത്തോളി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കള്‍: രമേശന്‍ തെക്കേടത്ത് (സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്സ്.എസ്സ്.ബി കോഴിക്കോട്), സുമേശന്‍ (അധ്യാപകന്‍ നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).

മരുമക്കള്‍: പ്രജിത (അധ്യാപിക മായനാട് എയുപി സ്‌കൂള്‍), ദീപ (അധ്യാപിക കുന്നത്തറ എ.എം എല്‍ പി സ്‌കൂള്‍).

സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, പരേതരായ കുഞ്ഞിരാമന്‍ നമ്പ്യാര്‍, അപ്പുണ്ണിനമ്പ്യാര്‍, കൃഷ്ണന്‍ നമ്പ്യാര്‍, കല്യാണി അമ്മ, മാതു അമ്മ, ശ്രീദേവി അമ്മ.