വിവാഹം, പിറന്നാൾ, കോര്‍പ്പറേറ്റ് മീറ്റിംഗ്‌സ് പരിപാടികൾ എന്തുമാകട്ടെ; ആഘോഷങ്ങൾ ലക്ഷ്വറി ആക്കാൻ അത്തോളിയിലെ ലക്സ്മോര്‍ കണ്‍വെന്‍ഷന്‍ സെന്ററുണ്ട്


അത്തോളി: പരിപാടികൾ ആഘോഷമാക്കാൻ ഇനി ലക്സ്മോര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഒപ്പമുണ്ട്. കോഴിക്കോട് ജില്ലയിലെ അത്തോളിയുടെ ഹൃദയഭാഗത്താണ് ആധുനിക സൗകര്യങ്ങളോടെ ലക്സ്മോര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത്. വിവാഹം, റിസപ്ഷൻ, ബര്‍ത്ത് ഡേ, എക്സിബിഷന്‍, സ്‌ക്കൂള്‍, കോളജ് കോര്‍പ്പറേറ്റ് പരിപാടികള്‍, സെമിനാറുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന എല്ലാ പരിപാടികള്‍ക്കും അനുയോജ്യമായ രീതിയിലാണ് സെന്റർ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ആയിരത്തി ഇരുനൂറ് പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമുള്ള എ.സി ഹാളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ഡൈനിങ്ങ്ഹാള്‍, വൈഡ് സ്റ്റേജ്, നൂതന സൗണ്ട് സിസ്റ്റം, മിനി ആമ്പിയന്‍സ് ഹാള്‍, സൗകര്യപ്രദമായ അടുക്കള സജ്ജീകരണം, ലേഡീസ് ആന്റ് ജന്‍സ് ഗ്രീന്‍ റൂംസ്, പ്രെയര്‍ റൂംസ് തുടങ്ങിയവ ലക്സ്മോറിന്റെ സവിശേഷതകളാണ്. വിശാലമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്. ചുരുക്കത്തിൽ മലബാറിലെ തന്നെ മികച്ച കണ്‍വെന്‍ഷന്‍ സെന്ററായി ലക്സ്മോറിനെ വിശേഷിപ്പിക്കാം.

ഒരുനാടിന്റെ സ്നേഹം ഒന്നാകെ ഒഴുകിയെത്തിയ ചടങ്ങില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ലക്‌സ്മോര്‍ നാടിന് സമര്‍പ്പിച്ചു. ആമ്പിയന്‍സ് ഹാള്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ലക്സ്‌മോര്‍ ചാരിറ്റി ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് നിര്‍വഹിച്ചു. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. കാനത്തില്‍ ജമീല എം.എല്‍.എ, പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ്, പഞ്ചായത്ത് പ്രസിഡന്റ് ഷീബരാമചന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി.

ഉദ്ഘാടനത്തോടനുബന്ധിച്ചു ഭിന്നശേഷിക്കാരായ തൃശൂര്‍, അരീക്കോട് സ്വദേശികളുടെ വിവാഹവും വേദിയില്‍ വച്ച് മന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്നു. അവര്‍ക്കുള്ള വിവാഹ സമ്മാനങ്ങള്‍ ലക്സ് മോര്‍ മാനേജ്മെന്റ് നല്‍കി. കൂടാതെ ഭിന്നശേഷിക്കാരയ രണ്ടുപേര്‍ക്കുള്ള മുച്ചക്രവാഹന വിതരണവും, വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായവും ചടങ്ങില്‍ വച്ച് വിതരണം ചെയ്തു.

മാനേജിങ് ഡയറക്ടര്‍മാരായ ഷുക്കൂര്‍ തനിമ സ്വാഗതവും, ടി.കെ അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു. സാമൂഹ്യ -രാഷ്ട്രീയ-സാംസ്‌ക്കാരിക – വ്യാപാര രംഗത്തെ പ്രമുഖരും, കുടുംബാംഗങ്ങളും, നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.