നാട്ടിൽ തന്നെ നല്ല വൈബ് സ്ഥലം അന്വേഷിച്ചു നടക്കുന്നവരേ? വാ പോകാം ചക്കിട്ടപ്പാറയ്ക്കടുത്തെ കൊത്തിയ പാറയിലേക്ക്
പേരാമ്പ്ര: യാത്രകളെ സ്നേഹിക്കാത്തവരായി ആരുമില്ല. വലിയ കാശൊന്നും മുടക്കാതെയുള്ള യാത്രകളാണ് പലർക്കും ഇഷ്ടം. അങ്ങനെ വലിയ ചെലവില്ലാതെ നമുക്ക് പോകാൻ കഴിയുന്ന സ്ഥലമാണ് ചക്കിട്ടപ്പാറയ്ക്കടുത്തെ കൊത്തിയ പാറ.
അതിരാവിലെ കൊത്തിയപാറയിലെത്തിയാൽ വന്നാൽ കൊടമഞ്ഞു മൂടി കിടക്കുന്ന മല നിരകൾ കാണാം. മറിച്ച് വൈകുന്നേരം ആണേൽ ഒരു അടിപൊളി സൂര്യാസ്തമയം ആകും നിങ്ങളെ വരവേൽക്കുക. ഒരു ചാറ്റൽ മഴ കൂടെ ഉണ്ടേൽ ഇവിടം ഒരു ഒന്നൊന്നര വൈബ് ആണ്.
ഈ പാറയുടെ താഴഭാഗത്തായി ഒരു ചെറിയ പടിക്കെട്ടും അതിനടുത്തായി പ്രാചീനമായ ലിബിയിൽ കുറച്ചു വാക്കുകൾ കൊത്തി വച്ചിട്ടുമുണ്ട്. അങ്ങനെ ആണ് ഈ പാറയക്ക് കൊത്തിയ പാറ എന്ന് പേര് വന്നതെന്നാണ് പറയപ്പെടുന്നത്. മഴക്കാലം ആയത് കൊണ്ട് താഴഭാഗം പാറയിൽ വഴുക്കൽ ഉണ്ട്. മഴയത്ത് ഇങ്ങോട്ട് വരുന്നവർ ശ്രദ്ധിക്കണം.