നൂറ്റി രണ്ടിന്റെ നിറവിൽ കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ


കൊയിലാണ്ടി:കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിൻറെ നൂറ്റി രണ്ടാം വാർഷികാഘോഷവും, ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ചടങ്ങും സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായിരുന്നു.

സ്കൂൾ വിദ്യാർഥികളുടെ സർഗസൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്മരണിക” വയമ്പ്” ചടങ്ങിൽ പ്രകാശനം ചെയ്തു. എൻഡോവ്മെന്റ് ജേതാക്കളെയും എൽ.എസ് . എസ്, യു. എസ്. എസ് ജേതാക്കളെയും ചടങ്ങിൽ അനുമോദിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകൻ ആർ. സുബ്രഹ്മണ്യൻ നമ്പൂതിരി, യമുന . ടി, സുധീർ ബാബു എസ് എന്നിവർക്കുള്ള പി.ടി.എയുടെ ഉപഹാരം കൗൺസിലർ വത്സരാജ് കേളോത്ത് സമർപ്പിച്ചു.

യോഗത്തിൽ സുധ കെ , ജിഷ പുതിയെടുത്ത് , ബിന്ദു പി.ബി എന്നീ കൗൺസിലർമാരും, എൻ. ഇ. മോഹനൻ നമ്പൂതിരി, എ. രവീന്ദ്രൻ , സി. ഗോപകുമാർ , കെ. സുകുമാരൻ , സിഞ്ജുല വിനോദ് കെ. കെ. ബിന്ദു എന്നിവരും സംസാരിച്ചു.