ഇനി സുഖയാത്ര; കൊയിലാണ്ടി ചേർച്ചം കണ്ടി കുന്നോത്ത് കനാൽ റോഡ് തുറന്നു
കൊയിലാണ്ടി: ചേർച്ചം കണ്ടി കുന്നോത്ത് കനാൽ റോഡിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ സുധകിഴക്കെപ്പാട്ട് നിർവഹിച്ചു. യോഗത്തിൽ മുൻ കൗൺസലർ ബാലൻ നായർ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലം എം.എല്‍.എ കാനത്തിൽ ജമീലയുടെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
വാർഡ് കൗൺസിലർ ലിൻസി മരക്കാട്ട് പുറത്ത് അധ്യക്ഷത വഹിച്ചു. പി.കെ ഷൈജു, ബാലൻ വി.പി എന്നിവർ ആശംസ പറഞ്ഞു. സുരേന്ദ്രൻ കുന്നോത്ത് നന്ദിയും രേഖപ്പെടുത്തി.