‘കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ടുകള്‍ സമയബന്ധിതമായി നല്‍കുക’; കൊയിലാണ്ടിയില്‍ പ്രതിഷേധ കൂട്ടായ്മയുമായി കെ.എസ്.ടി.എ
കൊയിലാണ്ടി: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ടുകള്‍ സമയബന്ധിതമായി നല്‍കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധ്യാപക സംഘടനയായ കെ.എസ്.ടി.എ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു,കെ. എസ്ടി.എ ജില്ലാ എക്‌സി. അംഗങ്ങളായ ഡി.കെ ബിജു, ഉണ്ണികൃഷ്ണന്‍.സി, ബിപിസി മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. സബ് ജില്ലാ പ്രസിഡണ്ട് പി.പവിന അധ്യക്ഷയായി. സബ് ജില്ലാ സെക്രട്ടറി പി.കെ.ഷാജി സ്വാഗതവും വികാസ് നന്ദിയും പറഞ്ഞു. പി.എം ശ്രീയില്‍ ഒപ്പിട്ടില്ലെന്ന കാരണം പറഞ്ഞുകൊണ്ട് കേന്ദ്രഫണ്ട് അനുവദിക്കാത്തത് സമഗ്രശിക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു
Summary: KSTA joins protest in Koyilandy