ദേശീയ ക്ഷീര ശില്പശാലയോട് അനുബന്ധിച്ച് ക്ഷീര കർഷക സംഗമം


കൊയിലാണ്ടി: മെയ് 14, 15 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന ദേശീയ ക്ഷീര ശില്പശാലയോട് അനുബന്ധിച്ച് ക്ഷീര കർഷക സംഗമം നടത്തി. അഖിലേന്ത്യാ കിസാൻ സഭ ട്രഷറർ പി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.

കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി അദ്ധ്യക്ഷനായി. ജില്ലാ സെകട്ടറി പി.വിശ്വൻ മാസ്റ്റർ സ്വാഗതവും എം.മെഹബൂബ് നന്ദിയും പറഞ്ഞു. പത്മകുമാർ, ജോർജ് എം. തോമസ്, ബാബു പറശ്ശേരി, അഡ്വക്കേറ്റ് ഇ.കെ.നാരായണൻ, കെ.എസ്.മണി, കെ.പി.ചന്ദ്രി എന്നിവർ സംസാരിച്ചു.