കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ തിരുവങ്ങൂര്‍ ടി.പി ദാമോദരന്‍ അന്തരിച്ചു
തിരുവങ്ങൂര്‍: കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ താഴെ പുതിയോട്ടില്‍ ദാമോദരന്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. കെ.എസ്.ഇ.ബി പെന്‍ഷണേഴ്സ് സംഘടനയില്‍ കേന്ദ്ര കമ്മറ്റി അംഗമായി പന്തണ്ട് കൊല്ലവും കോഴിക്കോട് ഡിവിഷന്‍ കമ്മറ്റി സെക്രട്ടറിയായി നാലുകൊല്ലവും പ്രവര്‍ത്തിച്ചു. മാത്രമല്ല 35 ദിവസത്തെ കെ.എസ്.ഇ.ബി സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിരുന്നു. 12 കൊല്ലം തിരുവങ്ങൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു.
ഭാര്യ: അരയമ്പലത്ത് ദേവകി.
മക്കള്‍: ടി.പി ബിപിന്‍ ദാസ് (റിട്ട. എ.എസ്.ഐ, എലത്തൂര്‍ പോലീസ് സ്റ്റേഷന്‍), ടി. പി അരുണ്‍ ദാസ് (അനിത-ഡി ഓട്ടോ ഇലക്ട്രിക്കല്‍സ്, വടകര).
മരുമക്കള്‍: നിഷ പയന്തോങ്ങ്, ജീജ മൂട്ടോളി.
സഹോദരങ്ങള്‍: ടി.പി രാഘവന്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട് പഞ്ചായത്ത് വകുപ്പ്), പരേതരായ ടി.പി രവീന്ദ്രന്‍ (മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്), ടി.പി മാധവി, ടി.പി ശ്രീധരന്‍ (റിട്ട. ഡെപ്യൂട്ടി എച്ച്.എം, സി കെ ജിമെമ്മോറിയല്‍ എച്ച്.എസ് എസ്,തിക്കോടി)
സഞ്ചയനം: ചൊവ്വാഴ്ച.