സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു


Advertisement

ദമ്മാം: സൗദിയിലെ ദമ്മാമില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. പന്തലകത്ത് അബ്ദുല്‍ റസാഖാണ് മരിച്ചത്. ദഹ്റാന്‍ റോഡിലെ ഗള്‍ഫ് പാലസിന് സമീപം നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് സംഭവം. ഇന്ന് വൈകുന്നേരം ജോലിയുടെ ഭാഗമായി കെട്ടിടത്തില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ദമാമിലെ തെക്കേപ്പുറം കൂട്ടായ്മയുടെ പ്രധാന സംഘാടകരില്‍ ഒരാളാണ്.

Advertisement

മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കളും ബന്ധുക്കളും ദമ്മാമിലുണ്ട്. പരേതനായ മൊയ്തീന്‍ വീട്ടില്‍ അബ്ദുള്ള കോയയുടെയും പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്.

Advertisement

ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. മക്കള്‍: അബ്ദുള്ള (റിയാദ്), ഹസ്ന (ദമാം), ഡോ. അഹലാം (പാലക്കാട്), അഫ്നാന്‍ (യു.എസ്), മരുമക്കള്‍: പുതിയ മാളിയേക്കല്‍ യാസ്സര്‍ (റിയാദ്), ഡോ. ദലീല്‍, ഐബക്ക് ഇസ്മായില്‍, അന്‍സില താജ്. സഹോദരങ്ങള്‍: പി.പി. അബ്ദുല്‍ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി.

Advertisement

Summary: Kozhikode native dies after falling from building in Saudi Arabia