സംസ്ഥാനത്ത് ആദ്യത്തെ ശിശുസൗഹൃദ കുടുംബ കോടതിയായി കോഴിക്കോട് കുടുംബ കോടതി, കുട്ടികള്‍ക്കായി സ്വപ്നക്കൂട് കളിസ്ഥമൊരുങ്ങികോഴിക്കോട്: കുടുംബ കോടതിയില്‍ കുട്ടികള്‍ക്കായി കളിസ്ഥലം ഒരുങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോടതിയില്‍ കുട്ടികള്‍ക്കായി പ്രത്യേക മുറി ഒരുക്കുന്നത്. സ്വപ്നക്കൂട് എന്നു പേരിട്ട കളിയിടം ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് കുടുംബകോടതിയക്ക് സമീപമാണ് കുട്ടികള്‍ക്കായി പ്രത്യേക മുറിയൊരുക്കിയത്. ചുമരില്‍ നിറയെ പക്ഷികളുടേയും മൃഗങ്ങളുടേയും ചിത്രങ്ങളാണ്. കുടുംബ കേസുകളില്‍പ്പെട്ട് കോടതികളില്‍ എത്തുന്ന കുട്ടികള്‍ക്ക് കോടതിമുറിയിലെ പേടിപ്പെടുത്തുന്ന അന്തരീക്ഷം ഉണ്ടാവാതിരിക്കാനാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്.

2021 നവംബറില്‍ സുപ്രീംകോടതിയും ഇക്കഴിഞ്ഞ ജൂണ്‍ 22ന് ഹൈക്കോടതിയുടെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശിശുസൗഹൃദ മുറിയൊരുക്കിയത്. ജില്ലാ കോടതിയുടെ സഹകരണത്തോടെ കലിക്കറ്റ് ബാര്‍ അസോസിയേഷനാണ് സ്വപ്നക്കൂട് ഒരുക്കാനുള്ള ചെലവ് പൂര്‍ണമായും വഹിച്ചത്.

summary: Kozhikode Family Court, the first child-friendly family court in the state