ദിവസവും മൂവായിരത്തോളം രോഗികളാണ് ആശുപത്രിയിലെത്തുന്നത്, ഇനിയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തികൂടെ; ആവശ്യം ഉയരുന്നു


കൊയിലാണ്ടി: ദിവസവും മൂവായിരത്തോളം രോഗികളാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യവുമായി നിയോഗിക്കണമെന്ന ആവശ്യവുമായി താലൂക്ക് വികസന സമിതി. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തിക്കോടി വില്ലേജില്‍ അകലാപ്പുഴയില്‍ അനധികൃത കയ്യേറ്റം നടത്തുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

പേരാമ്പ്ര,ചക്കിട്ടപ്പാറ,കൂരാച്ചുണ്ട് പഞ്ചായത്തുകളില്‍ മലയോര റോഡുകള്‍ ഗതാഗത യോഗ്യമാക്കാനും നടപടി വേണം.

കൊയിലാണ്ടി നഗരത്തിലും വിവിധ പഞ്ചായത്തുകളിലും ലഹരി വസ്ത്തുക്കളുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ എക്‌സൈസും പോലീസും ജാഗ്രത പാലിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

തുറയൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.എം.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ സി.പി.മണി സംസാരിച്ചു.