കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ അധ്യാപക നിയമനം; വിശദ വിവരങ്ങളറിയാം


കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ താത്കാലിക അധ്യാപക നിയമനം. ഇംഗ്ലീഷ് വിഷയത്തിൽ ആണ് അതിഥി അദ്ധ്യാപകരെ നിയമിക്കുന്നത്. സെപ്റ്റംബർ ഇരുപത്തിയാറാം തീയതിയാണ് അഭിമുഖം.

അതിഥി അദ്ധ്യാപക നിയമനത്തിനായി യു.ജി.സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്യ്തിട്ടുള്ളതുമായ രേഖകളുമായി വേണം ഉദ്യോഗാർത്ഥികൾ എത്താൻ. ഇരുപത്തിയാറാം തീയതി രാവിലെ 11 മണിക്ക് മുൻപായി ഉദ്യോഗാർത്ഥികൾ എത്തി ചേരേണ്ടതാണ് എന്ന് അറിയിച്ചു.