ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായെടുത്തത് 136ഓളം കേസുകള്‍; കൊയിലാണ്ടി പൊലീസിന്റെ മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം
കൊയിലാണ്ടി: സംസ്ഥാന എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുരസ്‌കാരം. റൂറല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതത് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലാണ്.
ഓപ്പറേഷന്‍ ഹണ്ടിന്റെ കാലയളവില്‍ 136 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നിരവധിപ്രതികളെ റിമാന്റ് ചെയ്യുകയും ചെയ്തു. കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനു സമീപവും, മറ്റിടങ്ങളിലും ശക്തമായിരുന്ന കഞ്ചാവ് ലോബിയെ തകര്‍ക്കാന്‍ പൊലീസ് ഇടപെടല്‍ കൊണ്ട് സാധിച്ചു. ഡാന്‍സാഫ് റൂറല്‍ നാര്‍കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളിലും ലഹരി വിരുദ്ധ ക്ലാസുകള്‍ സംഘടിപ്പിച്ചതിനുമാണ് അവാര്‍ഡ്.
കോഴിക്കോട് റുറല്‍ എസ്പി കെ.ഇ.ബൈജുവില്‍ നിന്നും കൊയിലാണ്ടി എസ്.എച്ച്.ഒ ശ്രീലാല്‍ ചന്ദ്രശേഖര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.