ആവേശകരമായ ബാഡ്മിന്റൺ ടൂർണ്ണമെന്റ്; വിജയികളായി കൊയിലാണ്ടി പോലീസുകാർ


കൊയിലാണ്ടി: പോലീസുകാരുടെ ആവേശകരമായ മത്സരത്തിനാണ് കൊയിലാണ്ടി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.
കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി അമിഗോസ് ബാറ്റ്മിൻറൺ അക്കാദമിയിൽ വെച്ച് ബാറ്റ്മിൻ്റൺ ടൂർണ്ണമെന്ററിലായിരുന്നു പോലീസിന്റെ ആവേശോജ്വലമായ പ്രകടനം.

ടൂർണമെന്റ് കൊയിലാണ്ടി എസ്.എച്ച്.ഒ.എൻ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. 30 ടീമുകളാണ് ടൂർണ്ണമെൻറിൽ പങ്കെടുത്തത്. മത്സരത്തിൽ ഷിമിൽ, അഖിൽ സഖ്യം വിജയികളായി. സുനിൽകുമാർ, റിനിൽ എന്നിവർ റണ്ണർ അപ്പ് നേടി. 50 വയസ്സിന് മുകളിൽ ഉള്ളവരുടെ മത്സരത്തിൽ സന്തോഷ്, രാജഗോപാൽ സഖ്യമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സത്യൻ, പ്രകാശൻ എന്നിവർ രണ്ടാം സ്ഥാനവും നേടി.