കൊയിലാണ്ടി കുട്ടൂസന്‍കണ്ടി മുനീര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു


കൊയിലാണ്ടി: മൊയ്തീന്‍പള്ളി റോഡ് കുട്ടൂസന്‍കണ്ടി വീട്ടില്‍ മുനീര്‍ കെ.കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മുപ്പത്തിയെട്ട് വയസായിരുന്നു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മൃതദേഹം കൊയിലാണ്ടി ജുമാഅത്ത് പള്ളിയില്‍ സംസ്‌കരിച്ചു.

ഉപ്പ: ഇബ്രാഹിം. ഉമ്മ: ആമിന. സഹോദരങ്ങള്‍: മുഹമ്മദ്, ഹാലിദ്, മറിയം, നസീമ.