‘എനിക്ക് പറക്കാനാണിഷ്ടം’ കവിതാ സമാഹാരം പുസ്തക ലൈബ്രറിക്ക് നല്‍കി എട്ടാം ക്ലാസുകാരി കെ.വി.വൈഗ; വായനാവാര പരിപാടിക്ക് തുടക്കമിട്ട് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്
പ്രകൃതി, സൂര്യന്‍ തുടങ്ങി പിതാവ് വരെയുള്ള 10 കവിതകളാണ് സമാഹാരത്തിലുള്ളത്. ചടങ്ങില്‍ വച്ച് സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍ സുനില്‍ തിരുവങ്ങൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.രഞ്ജു അധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് എ.സജീവ് കുമാര്‍ വായനാദിന സന്ദേശം നല്‍കി. ബ്രിജുല, നവീന ബിജു (സ്റ്റാഫ് സെക്രട്ടറി) നസീര്‍ എഫ്.എം, വിദ്യാലക്ഷ്മി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.