കൊയിലാണ്ടി ഗവ. ഐടിഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു


കൊയിലാണ്ടി: ഗവ. ഐടിഐ ഏക, ദ്വിവത്സര ട്രേഡുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ അപേക്ഷസമർപ്പിക്കാം.

അപേക്ഷിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള ഐടിഐകളിൽപ്പോയി വെരിഫിക്കേഷൻ നടത്തണം. അപേക്ഷകൾ http//itiadmissions kerala.gov.in എന്ന ജാലകം അഡ്മിഷൻ പോർട്ടൽ വഴിയും https//detkerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പ്രോസ്‌പെക്ടസും മാർഗനിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.