കൊയിലാണ്ടി ഗവണ്‍മെന്റ് ഫിഷറീസ് യു.പി സ്‌കൂളിന് മുന്‍ പ്രധാനാധ്യാപകന്‍ രാജന്‍ സമര്‍പ്പിച്ച ഗാന്ധി സ്‌ക്വയര്‍ അനാച്ഛാദനം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് ഫിഷറീസ് യു.പി.സ്‌കൂളിന് മുന്‍ പ്രധാനാധ്യാപകന്‍ കെ.രാജന്‍ സമര്‍പ്പിച്ച മഹാത്മാ ഗാന്ധിയുടെ അര്‍ധകായപ്രതിമ കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുധ.പി.പി. അനാച്ഛാദനം ചെയ്തു. ജനപ്രതിനിധികളായ കെ.സുധാകരന്‍, കെ.വൈശാഖ് എന്നിവര്‍ മുഖ്യാതിഥികളായി.

എസ്.എം.സി. ചെയര്‍മാന്‍ രാജീര്‍, എസ്.എസ്.ജി ചെയര്‍മാന്‍ ശശിധരന്‍, പി.ടി.എ വൈസ് പ്രസിഡന്റ് നവീന്‍, ശില്പനിര്‍മാണം നടത്തിയ കെ.റജികുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രധാനാധ്യാപകന്‍ എന്‍.എം.സുരേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. യു.ഷമീന ടീച്ചര്‍, എ.കെ.അനില ടീച്ചര്‍ സംസാരിച്ചു.