ഉളളിയേരിയില്‍ കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാ സേന


ഉളളിയേരി: ഉളളിയേരിയില്‍ കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉളളിയേരി കൂമുളളി വാരിപ്ര ഹൗസില്‍ ചന്ദ്രശേഖരന്റെ വീട്ടു പറമ്പിലെ കിണറ്റില്‍ പശു വീണത്.

വീട്ടുകാര്‍ വിവരം കൊയിലാണ്ടി അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തി  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നിധിപ്രസാദ്  കിണറ്റില്‍ ഇറങ്ങുകയും കൗഹോസ് ഉപയോഗിച്ച് സേനാംഗങ്ങളുടെ സഹായത്തോടുകൂടി പശുവിനെ കരയ്‌ക്കെത്തിച്ചു.

ഗ്രേഡ് എ.എസ്.ടി.ഒ മജീദ് എം ന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ് വി.കെ, ഷിജു ടി.പി, റിനീഷ് പി.കെ, ഹോംഗാര്‍ഡ് ബാലന്‍ എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.