കൊല്ലം കൂത്തംവള്ളി കെ.കെ ഹൗസിൽ സ്മിത അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കൂത്തംവള്ളി കെ.കെ ഹൗസിൽ സ്മിത അന്തരിച്ചു. നാൽപ്പത് വയസ്സായിരുന്നു. പരേതനായ വേലായുധൻ്റെയും സുകുമാരിയുടെയും മകളാണ്. അർബുദ രോഗത്തെ തുടർന്ന് ബാംഗളൂരിൽ ചികിത്സയിലായിരിക്കവേയാണ് മരണം.

ഭർത്താവ്: ഗുരുപ്രസാദ്. മകൻ: അതുൽ ജി പ്രസാദ്.
സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ,വന്ദന.

ഇന്നലെ വൈകീട്ടോടെ നാട്ടിലെത്തിച്ച മൃതദേഹം രാത്രി പത്തു മണിയോടെ കൊല്ലത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.