ആവേശം നിറച്ച് കലാ- കായിക മത്സരങ്ങൾ; കേരളോത്സവത്തിന് തിക്കോടി പഞ്ചായത്തിൽ സമാപനം


തിക്കോടി: ആട്ടവും പാട്ടും കായിക മത്സരങ്ങളുമായി ആവേശം നിറച്ച കേരളോത്സവത്തിന് തിക്കോടി ഗ്രാമപഞ്ചായത്തിൽ സമാപനമായി. തൃക്കോട്ടൂർ ​ഗവ എൽ.പി സ്കൂളിൽ നടന്ന സമാപന സമ്മേളനം ഫ്ലവേഴ്സ് ടോപ് സിംഗർ വിജയി ശ്രീനന്ദ് വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രനില സത്യൻ, കെ.പി ഷക്കീല, പഞ്ചായത്തം​ഗങ്ങളായ ജിഷ കാട്ടിൽ ,സുബീഷ് പള്ളിത്താഴ എന്നിവർ സംസാരിച്ചു. കേരളോത്സവം മത്സര ഇനങ്ങൾക്കു പുറമേ കുടുംബശ്രീ അയൽക്കൂട്ടങ്ങളും ഹരിത കർമ്മ സേനാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.

Summary: Keralolsavam ends in Thikodi panchayat