മാർച്ച് 24 മുതൽ കേരളത്തിൽ അനിശ്ചിതകാല ബസ് സമരം


കോഴിക്കോട്: സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം. മാർച്ച് മാര്‍ച്ച് 24 മുതലാണ് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിന് ഇറങ്ങുന്നത്. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുന്നതെന്ന് ബസ് ഉടമകള്‍ അറിയിച്ചു.

ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് സ്വകാര്യ ബസ് ഉടമകള്‍. മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അവർ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

 

ബസ് ചാർജ് വർദ്ധിപ്പിക്കാമെന്നു ഉറപ്പു നൽകി നാലു മാസമായിട്ടും നടപ്പിലാക്കുന്നില്ലെന്നു ആരോപിച്ചാണ് സമരം. മന്ത്രി ആന്‍റണി രാജു വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകള്‍ കുറ്റപ്പെടുത്തി. ബജറ്റിലും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ലെന്നും ബസ് ഉടമകള്‍ ആരോപിച്ചു.