കീഴരിയൂര്‍ പുതുക്കണ്ടി മുക്കില്‍ ശോഭ പൊള്ളലേറ്റ് മരിച്ചു


കീഴരിയൂര്‍: പുതുക്കണ്ടി മുക്കില്‍ പുതിയോട്ടില്‍ ശോഭ പൊള്ളലേറ്റ് മരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ശോഭയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ശോഭ കോവിഡ് പോസിറ്റീവായിരുന്നു.

ഭര്‍ത്താവ്: രാധാകൃഷ്ണന്‍. മക്കള്‍: രാഹുല്‍, രാഗിത.