സ്വാതന്ത്ര്യം തന്നെ അമൃതം ചരിത്ര വിജ്ഞാന വിനോദ പരിപാടിയില്‍ എല്‍.പി, യു.പി ഓവറോള്‍ കിരീടം കണ്ണോത്ത് യു.പി സ്‌കൂളിന്


കീഴരിയൂര്‍: സ്വാതന്ത്ര്യം തന്നെ അമൃതം എല്‍.പി, യു.പി ഓവറോള്‍ കിരീടം കണ്ണോത്ത് യു.പി സ്‌കൂളിന്. കീഴരിയൂര്‍ സി.കെ.ജി സാംസ്‌കാരിക വേദിയും പുതുശ്ശേരി രാജീവന്‍ സ്മാരക ഗ്രന്ഥശാലയും സംഘടിപ്പിച്ച ചരിത്ര വിജ്ഞാന വിനോദ പരിപാടിയായ സ്വാതന്ത്ര്യം തന്നെ അമൃതം മത്സരത്തില്‍ എല്‍.പി, യുപി വിഭാഗങ്ങളില്‍ ഓവറോള്‍ കിരീടം കണ്ണോത്ത് യു.പി സ്‌കൂള്‍ കരസ്ഥമാക്കി.

എല്‍.പി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നടുവത്തൂര്‍ യു.പി സ്‌കൂളും മൂന്നാം സ്ഥാനം നമ്പത്തുകര യു.പി സ്‌കൂളും നേടി. യു.പി വിഭാഗത്താല്‍ രണ്ടാം സ്ഥാനം നമ്പ്രത്തുകര യു.പി സ്‌കൂളും മൂന്നാം സ്ഥാനം നടുവത്തൂര്‍ യു.പി സ്‌കൂളും നേടി.

ചരിത്രമെഗാ ക്വിസ് കെ.വി.ശശികുമാര്‍, വി.കെ.രമേശന്‍, പി.രാജേഷ് എന്നിവര്‍ നയിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം പഞ്ചായത്ത് മെമ്പര്‍ കെ.സി.രാജന്‍ നിര്‍വഹിച്ചു. യോഗത്തില്‍ സി.കെ.ജി സാംസ്‌കാരിക വേദി പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. സവിത നിരത്തിന്റെ മീത്തല്‍, കുറുമയില്‍ സന്തോഷ്, ഇ.എം.ശശീന്ദ്ര കുമാര്‍, കെ.പി.സ്വപ്നകുമാര്‍ പ്രസംഗിച്ചു.