കല്ലോട് ജി.എല്‍.പി.സ്‌കൂളിലെ കളിസ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങി


പേരാമ്പ്ര: കല്ലോട് ജി.എല്‍.പി.സ്‌കൂളിനായി പൊതുജന പങ്കാളിത്തതോടെ വാങ്ങിയ കളി സ്ഥലത്തിന്റെ ആധാരം പി.ടി.എ കമ്മിറ്റിയില്‍ നിന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. പഞ്ചായത്തില്‍ നിന്ന് അനുവദിച്ച് നാല് ലക്ഷം രൂപയും പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച രണ്ടര ലക്ഷം രൂപയും വിനിയോഗിച്ച് പത്ത് സെന്റ് സ്ഥലമാണ് കളി സ്ഥലത്തിനായി വാങ്ങിയത്.

എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ സ്‌കൂളിന് വാഹനം വാങ്ങുന്നതിനും കളി സ്ഥലം നവീകരിക്കുന്നതിനും എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. ബ്രിജേഷ് പ്രതാപ്, ജി.ജിതിന്‍, പി.നിഷ, കെ.അര്‍ജുന്‍, കെ.സി രജില്‍, എം.എസ് ഹരിഗോവിന്ദ് എന്നിവരെയാണ് ആദരിച്ചത്. പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എം.സനാതനന്‍, പി.ടി അഷ്‌റഫ്, പഞ്ചായത്തംഗം ടി.രാജശ്രീ, പൂളക്കണ്ടി കുഞ്ഞമ്മദ്, പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി, ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, പി.എം.രാഘവന്‍, മോഹന്‍ദാസ് ഓണിയില്‍, ശശി കിഴക്കന്‍ പേരാമ്പ്ര, കെ.ടി.കുഞ്ഞമ്മദ്, കെ.എം.ഗോവിന്ദന്‍, ഏ.ബാലചന്ദ്രന്‍സ കുനിയില്‍ രാമദാസന്‍, ദിനേശ് കാപ്പുങ്കര, എന്‍.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു സ്വാഗതവും പി.ടി.എ പ്രസിഡന്റ് രാജേഷ് ചാത്തോത്ത് നന്ദിയും പറഞ്ഞു.