മുഖം മിനുക്കി സുന്ദരിയാകാനൊരുങ്ങി കടുക്കുഴി ചിറ; നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി (വീഡിയോ കാണാം)


മൂടാടി: മൂടാടി പഞ്ചായത്തിലെ കടുക്കുഴി ചിറ നവീകരണ പദ്ധതിക്ക് തുടക്കമായി.   കൃഷി മന്ത്രി പി. പ്രസാദ് കടുക്കുഴി ചിറയുടെ സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചീഫ് എഞ്ചിനീയർ എ.ജി.ബോബൻ റിപ്പോർട്ട് അവതരിപ്പിച്ചു.

അഞ്ച് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന വലിയ ജലാശയമാണ് കടുക്കുഴി ചിറ. പണ്ടുകാലത്ത് വലിയ തോതില്‍ കളിമണ്‍ എടുത്തതിന്റെ ഭാഗമായി രൂപപ്പെട്ട കുഴിയാണ് കടുക്കുഴി ചിറ. കൃഷിയ്ക്കും മറ്റും ഈ വെള്ളം വലിയ തോതില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പായലും മറ്റും വളര്‍ന്ന് ജലം ഉപയോഗശൂന്യമായി.

കഴുക്കുഴി ചിറ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ ബജറ്റില്‍ അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. കേരള ലാന്റ് ഡവലപ്പ്മെന്റ് ബോര്‍ഡാണ് ഇതിന്റെ എസ്റ്റിമേറ്റും മറ്റ് കാര്യങ്ങളുമെല്ലാം ചെയ്യുന്നത്. കാസര്‍കോട് സ്വദേശിയായ മാഹിന്‍ ആണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കടുക്കുഴി ചിറ നവീകരിക്കുന്നതോടെ ആ പ്രദേശത്തെ കുടിവെള്ളം പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളം സംഭരിക്കാനും കഴിയും. ഇതിനടുത്തുള്ള നെല്‍വയലുകളില്‍ കൃഷക്കും സമീപത്ത് പച്ചക്കറി കൃഷിയും ചെയ്യാനും ചിറയിലെ വെള്ളം ഉപയോഗപ്പെടുത്താന്‍ കഴിയും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ബ്ലോക്ക് മെമ്പര്‍ ചൈത്ര വിജയന്‍, മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അഖില എം.പി, സുനിത, ലത.കെ.പി, ലതിക പുതുക്കുടി, മുൻ എം.എൽ.എ കെ.ദാസൻ, ദേവസ്വം ചെയര്‍മാന്‍ മങ്കൂട്ടില്‍ ഗംഗാധരന്‍ നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.സത്യന്‍, വി.പി.ഭാസ്‌കരന്‍ സന്തോഷ് കുന്നുമ്മല്‍, രജിഷ് മാണിക്കോത്ത് സി, രമേശന്‍, കെ.പി മോഹനന്‍ മാസ്റ്റര്‍, ഇ.കെ.കുഞ്ഞിമൂസ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ സ്വാഗതവും പ്രൊജകറ്റ് എന്‍ജിനിയര്‍ ദിനേശ് നന്ദിയും പറഞ്ഞു.

വീഡിയോ കാണാം: