വന്‍ഭക്തജന പങ്കാളിത്തത്തോടെ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവില്‍ സമര്‍പ്പണവും പുന:പ്രതിഷ്ഠ മഹോത്സവവും


നന്തി ബസാര്‍: എഴുനൂറിലധികം വര്‍ഷം പഴക്കമുള്ള കടലൂര്‍ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീകോവില്‍ സമര്‍പ്പണവും, പുനഃപ്രതിഷ്ഠ മഹോല്‍സവവും ബ്രഹ്‌മശ്രീ തയ്യില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ വെള്ളിയാഴ്ച കാലത്ത് നടന്നു. നൂറുക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത പരിപാടിക്ക് ക്ഷേത്രഭാരവാഹികളായ പി.കെ. ശ്രീധരന്‍, കെ.ബാബു, എസ്.വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.