വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം- യോഗ്യതയും വിശദവിവരങ്ങളും അറിയാം


കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജിലെ ടൂള്‍ ആന്‍ഡ് ഡൈ വകുപ്പില്‍ ഒഴിവുള്ള ഒരു ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ തത്തുല്യ വിഷയത്തില്‍ എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസ് ബിരുദം ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 11ന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടെ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04952383924, http://www.kgptc.in.

Summary: job vacancy at Westhill govt Poly technique college