ഉദ്യോഗാർത്ഥികളെ…; പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരുടെ ഒഴിവ്
പേരാമ്പ്ര: കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരുടെ ഒഴിവ്. ഹയർസെക്കൻഡറി വിഭാഗത്തിലാണ് ഒഴിവുള്ളത്. എച്ച്എസ്എസ്ടി ജൂനിയർ ഇംഗ്ലീഷ്, എച്ച്എസ്എസ്ടി ജൂനിയർ ബോട്ടണി തസ്തികകളിലാണ് അധ്യാപകരെ നിയമിക്കുന്നത്.
നിയമന കൂടിക്കാഴ്ച ജൂൺ 16-ന് രാവിലെ 11 മണിക്ക് നടക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.