അധ്യാപക ജോലിയാണോ തിരയുന്നത്? കൊയിലാണ്ടി വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒഴിവുണ്ട്- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഒഴിവുള്ള എച്ച്.എസ്.ടി മലയാളം, കായികാധ്യാപകന്‍, ഡ്രോയിംഗ് എന്നിവയിലേക്കാണ് നിയമനം നടത്തുന്നത്.

താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30-05-2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഹൈസ്‌കൂള്‍ വിഭാഗം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.