വടകര ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരെ ആവശ്യമുണ്ട്- വിശദാംശങ്ങള്‍ അറിയാം

വടകര: ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, ശുചീകരണ തൊഴിലാളികള്‍, ഇലക്ട്രീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കേരള പി.എസ്.സി അംഗീകൃത യോഗ്യതയുള്ള 45 വയസ്സില്‍ കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.

യോഗ്യത:

സ്റ്റാഫ് നേഴ്‌സ്: പി.എസ്.സി അംഗീകൃത ജനറല്‍/ ബി.എസ്.സി/എം.എസ്.സി നേഴ്‌സിങ്, കേരള നേഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍

ഡയാലിസിസ് ടെക്‌നീഷ്യന്‍: ഗവണ്‍മെന്റ് അംഗീകൃത ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിഗ്രി/ ഡിപ്ലോമ, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

ഇലക്ട്രീഷ്യന്‍: ബിടെക്/ഡിപ്ലോമ

ശുചീകരണ തൊഴിലാളികള്‍: എട്ടാം ക്ലാസ്, ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ ജൂണ്‍ 23 വ്യാഴാഴ്ച രാവിലെ പത്തുമണിക്കും മറ്റു രണ്ട് തസ്തികകളില്‍ ജൂണ്‍ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്കും അഭിമുഖം നടക്കും.