ജാമിഅ: ദാറുസ്സലാം അല്‍ ഇസ്ലാമിയ്യ നന്തിയുടെ സമഗ്ര ദാരിമീസ് സംഗമം തജല്ലുല്‍ 22 ന് ഉജ്ജ്വല സമാപനം


നന്തി ബസാര്‍: ജാമിഅ: ദാറുസ്സലാം അല്‍ ഇസ്ലാമിയ്യ നന്തിയുടെ ബിരുദ , ബിരുദാനന്തര സന്തതികളുടെ സമഗ്ര ദാരിമീസ് സംഗമം സമാപിച്ചു. ദാരിമീസ് സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തിയ പരിപാടി ജാമിഅ: പ്രിന്‍സിപ്പല്‍ മൗലാനാ മൂസക്കുട്ടി ഹസ്രത്തിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഖുര്‍ആനിക വിദ്യാഭ്യാസ മേഖലയില്‍ പതിറ്റാണ്ടുകളായ് ചെയ്ത് വരുന്ന നേതൃപരമായ സേവനങ്ങള്‍ മുന്‍ നിര്‍ത്തി ദാരിമീസ് സെന്‍ട്രല്‍ കൗണ്‍സില്‍ ജാമിഅ: ദാറുസ്സലാം ജന.സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്ല്യാരെ ആദരിച്ചു. ഇ.കെ അബൂബക്കര്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എം.ടി. അബ്ദുല്ല മുസ്ല്യാര്‍ അനുഗ്രഹപ്രഭാഷണവും എ.വി അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ മുഖ്യപ്രഭാഷണവും നടത്തി.

എം.പി മുസ്തഫല്‍ ഫൈസി, ശുഐബുല്‍ ഹൈതമി എന്നിവര്‍ വിഷയാവതരണം നടത്തി കണ്ണന്തളി, കെ.ടി.അബ്ദുല്‍ ജലീല്‍ ഫൈസി, എം.പി തഖിയ്യുദ്ദീന്‍ ഹൈതമി, അബ്ദുല്‍ ഗഫൂര്‍ ഹൈതമി നരിപ്പറ്റ, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ ദാരിമി, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ദാരിമി, സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി തങ്ങള്‍ ദാരിമി, നിയാസലി ശിഹാബ് തങ്ങള്‍ ദാരിമി,അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, കെ.സി അബൂബക്കര്‍ ദാരിമി, കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, അബൂബക്കര്‍ ദാരിമി പുല്ലാര, സുഹൈല്‍ ഹൈതമി പള്ളിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.